Tuesday, December 15, 2009

ജീവിതം

ഭൂമിയില്‍ നാം ഒരു പ്രതിനിധിയെ സൃഷ്ടിക്കാന്‍ പോവുകയാണെന്ന് അല്ലാഹു മലക്കുകളോട്‌ പറഞ്ഞ സന്നര്‍ഭം ഓര്‍ക്കുക. അപ്പോള്‍ മലക്കുകള്‍ പറഞ്ഞു ഭൂമിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും രക്തം ചീന്തുകയും ചെയ്യുന്നവരെ എന്തിനാണ് സൃഷ്ടിക്കുന്നത്, നിന്നെ ആരാധിക്കാന്‍ ഞങ്ങള്‍ ഉണ്ടല്ലോ? അപ്പോള്‍ അല്ലാഹു പറഞ്ഞു നിങ്ങള്‍ക്ക് അറിയാത്തത് നാം അറിയുന്നു. ലോകാവസ്സാനം വരെ ജനിക്കാനുള്ള എല്ലാ ആത്മാക്കളെയും സൃഷ്ടിച്ചിട്ട് അവരില്‍ നിന്നും ഒരു കരാര്‍ വാങ്ങി. അവരുടെ രക്ഷിതാവ് അല്ലാഹു ആണെന്നും അവനെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളൂ എന്നും. നാളെ പരലോകത്ത് മനുഷ്യന്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ഒഴിവുകഴിവ് പറയാതിരിക്കാനാണിത്.


ആദവുംഹവ്വയും വിലക്കപ്പെട്ട കനി ഭക്ഷിച്ചത് കാരണമാണ് സ്വര്‍ഗത്തില്‍ നിന്നും പുറത്തായത് എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. ആദമിന്റെയും ഹവ്വയുടെയും അനുസ്സരണക്കേടിനു് പിന്നീട് വരുന്ന മനുഷ്യര്‍ എങ്ങനെ ഉത്തരവാദികള്‍ ആകും?